വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ വടകരയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

വടകര: വടകരയിലെ വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിൽ ഗാന്ധിപ്രതിമയ്ക്ക് സമീപം സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പരിപാടി വടകര എം.എൽ.എ കെ.കെ. രമ ഉദ്ഘാടനം ചെയ്യുകയും സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു.
പുറന്തോടത്ത് ഗംഗാധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. രാജേഷ് വൈഭവ് സ്വാഗതവും പി.പി. രാജൻ നന്ദിയും പറഞ്ഞു. പ്രഫ. കെ.കെ. മഹമ്മൂദ്, പുറന്തോടത്ത് സുകുമാരൻ, കെ.പി. ചന്ദ്രശേഖരൻ, ടി. ശ്രീധരൻ, അഡ്വ. നാരായണൻ നായർ, ടി.കെ. രാംദാസ്, കെ. സുജിത്ത്, ഡോളി പി., അർച്ചന വിനോദ്, ബേബി സുധ, ലതിക ശ്രീനിവാസ്, കെ. ഗീത, പി.സി. ബലരാം, ഷൈജു, എൻ.പി. ഗോപി, നവനീത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *