പേരാമ്പ്ര ബൈപ്പാസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; നാല് പേർക്ക് പരിക്കേറ്റു

പേരാമ്പ്ര: നിരന്തരം അപകടങ്ങൾ പതിവാകുന്ന പേരാമ്പ്ര ബൈപ്പാസിൽ വീണ്ടും വാഹനാപകടം. പൈതോത്ത് റോഡ് ജങ്ഷന് സമീപം പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്കേറ്റു. കക്കാട് ഭാഗത്ത് നിന്ന് കല്ലോട് ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് വാഹനങ്ങളും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടസമയത്ത് പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു.സരിൻ (18) ഞാറക്കാട്ട്, കൂത്താളി , ദിജീഷ് (40) കോടേരിച്ചാൽ , ബിജു (40)കൂവ്വപൊയിൽ, രാജേഷ് (42) കൽപത്തൂർ, എന്നിവർക്കാണ് പരിക്കേറ്റത്.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ റോഡിൽ നിന്ന് തെറിച്ച് പത്തടിയോളം താഴ്ചയിലേക്ക് മറിഞ്ഞു. എന്നാൽ, പിക്കപ്പ് വാൻ സമീപത്തുണ്ടായിരുന്ന പരസ്യബോർഡിൽ തട്ടി നിന്നതിനാൽ താഴ്ചയിലേക്ക് മറിയാതെ വലിയൊരു ദുരന്തം ഒഴിവായി.

പരിക്കേറ്റവരെ ഉടൻ തന്നെ പേരാമ്പ്ര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇതിൽ ഗുരുതരമായി പരിക്കേറ്റ സരിൻ, ദിജീഷ്, ബിജു എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *