വിഴിഞ്ഞം വിഷയത്തിൽ സിപിഐഎം നേതാക്കളുടെ അഭിപ്രായ വ്യത്യാസം. ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ താൻ പറയും. നിങ്ങൾ ഇവിടെ ഈ വടിയും നീട്ടി നിൽക്കേണ്ടതില്ല.ഡൽഹി കേരള ഹൗസിൽനിന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ സുർജിത് ഭവനിലേക്ക് ഇറങ്ങുകയായിരുന്നു പിണറായി.അതേസമയം വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിഷയത്തിൽ സിപിഐഎം രണ്ടുതട്ടിൽ തുടരുകയാണ്.
ഈ ഭിന്നാഭിപ്രായങ്ങളിൽ പിണറായിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. വിഴിഞ്ഞം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു ഇ.പി ജയരാജന്റെ പ്രസ്താവന. ഈ അഭിപ്രായത്തെ എൽഡിഎഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ പിന്താങ്ങി. എന്നാൽ വിവാദമാക്കേണ്ട എന്നു പറയുന്നതിൽ കാര്യമില്ലെന്നായിരുന്നു തോമസ് ഐസകിന്റെ അഭിപ്രായം.അതിനിടെ വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. സർക്കാർ അറിയാതെ ഓഹരികൈമാറ്റം നടത്താൻ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം അനുവാദം വാങ്ങാതെ സെബിയെ സമീപിച്ചത് എന്തിൻ്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു.

വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെ മറുപടി പറയാൻ ബാധ്യത ഉണ്ടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. അദാനിക്ക് എല്ലാ പിന്തുണയും നൽകുന്നത് ഇടത് പക്ഷമാണെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. എന്നാൽ ഉമ്മൻചാണ്ടി സർക്കാർ ആണ് ഡീൽ ഉണ്ടാക്കിയത്.
മംഗലാപുരം യാത്രയിൽ ഉൾപ്പെടെ മുഖ്യമന്ത്രി വി ഡി സതീശൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. ഇപ്പോൾ ഓഹരി കൈമാറ്റം വരുമ്പോൾ സർക്കാർ അറിയാതെ പോകുന്നതിൽ മറുപടി പറയാൻ സതീശൻ മാത്രമല്ല, രാഹുൽ ഗാന്ധിക്കും ഉത്തരവാദിത്തം ഉണ്ട്. ചർച്ചകൾ ആരുമായും ആകാം. എന്നാൽ സർക്കാർ അറിയാതെ ഇങ്ങനെ ഓഹരിക്കൈമറ്റം നടക്കും എന്നതിൽ മറുപടി പറയണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
