ട്രാൻസ് യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: പ്രതിയുടെ ഫോണിൽ നിരവധി യുവതികളുടെ ദൃശ്യങ്ങൾ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

കൊച്ചി: ട്രാൻസ് യുവതിയുടെ നഗ്നദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊച്ചിയിൽ അറസ്റ്റിലായ താനൂർ സ്വദേശി ഷാഫിലിൻറെ ഫോണിൽ നിരവധി യുവതികളുടെ ദൃശ്യങ്ങൾ. 1.18 ലക്ഷം രൂപയാണ് മോഡലിങ് രംഗത്ത് പ്രവർത്തിക്കുന്ന ട്രാൻസ് യുവതിയിൽ നിന്ന് ഇയാൾ തട്ടിയത്. സമാനമായ രീതിയിൽ മറ്റു പലരെയും പ്രതി ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും

ഭീഷണി ഭയന്നാണ് ആരും പരാതി നൽകാതിരുന്നത് എന്നുമാണ് പൊലീസ് സംശയിക്കുന്നത്. കൂടുതൽ ആളുകൾക്ക് പരാതിയുണ്ടോ എന്ന് പൊലീസ് പരിശോധിക്കും. പോക്സോ കേസിൽ ജാമ്യത്തിൽ കഴിയവെ കഴിഞ്ഞ ദിവസമാണ് ഇയാൾ അറസ്റ്റിലായത്. സാമൂഹ്യമാധ്യമം വഴി പരിചയപ്പെട്ട ട്രാൻസ് വുമണിനെ ലൈംഗികമായി ഉപദ്രവിച്ച ശേഷം ഫോട്ടോ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *