ചേരാനല്ലൂർ അപകടം: 17കാരന്റെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു; റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി ∙ ചേരാനല്ലൂരിൽ 55 വയസുകാരനെ 17കാരൻ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പിതാവായ ജഡ്ജിക്കെതിരെ കേസെടുത്തു. ഇരിങ്ങാലക്കുട മോട്ടർ ആക്സി‍ഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ചുമതലയുള്ള അഡീ ജില്ലാ ജഡ്ജിക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വിഷയത്തിൽ ഹൈക്കോടതി റിപ്പോർട്ട് തേടി. കുടുംബത്തിന്റെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് പൊലീസ് പ്രതിയുടെ പിതാവിനെതിരെ കേസെടുത്തത്.


പ്രതിയായ 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യത്തിൽ വിട്ടിരുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ വാഹനത്തിന്റെ റജിസ്ട്രേഷൻ ഉടമയ്ക്കെതിരെ കേസെടുക്കാമെന്ന മോട്ടർ വാഹന നിയമത്തിലെ 199ാം വകുപ്പു പ്രകാരമാണ കേസ്. മൂന്നു വർ‍ഷത്തെ തടവും 25000 രൂപ പിഴയും വിധിക്കാവുന്നതാണ് ഈ വകുപ്പ്

Leave a Reply

Your email address will not be published. Required fields are marked *