കോഴിക്കോട് ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു; പ്രതിയായ തിരുവണ്ണൂർ സ്വദേശി പിടിയിൽ

കോഴിക്കോട്: ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടിൽ ബൈഗേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തിരുവണ്ണൂർ സ്വദേശിയായ മനേഷിനെ നല്ലളം പൊലീസ് പിടികൂടി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ദാരുണമായ സംഭവം. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റവും തർക്കവുമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തിന്റെ ഇടതുഭാഗത്ത് ഗുരുതരമായി കുത്തേറ്റ ബൈഗേഷിനെ നാട്ടുകാർ ഉടൻ തന്നെ കാറിൽ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റകൃത്യത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതി മനേഷിനെ തിരുവച്ചിറ കുളത്തിന് സമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തി പൊലീസ് വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *