തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 8 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. വെള്ളപ്പൊക്കത്തിൽ വീട്ടിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും 10,000 രൂപ വീതവും, സംസ്കാര ചടങ്ങുകൾക്കായി 10,000 രൂപയും അനുവദിക്കും. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശ്ശൂർ ജില്ലയിൽ 2024-ലെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് ഇനി നൽകാനുണ്ടായിരുന്ന കുടിശ്ശിക ധനസഹായവും അടിയന്തരമായി അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ കാലവർഷക്കെടുതിയിൽ 26 പേർ മരണപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുകയാണ്.നിലവിൽ വിവിധ ജില്ലകളിലായി 462 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
