കടം നൽകിയില്ല, രാത്രി വീടുകയറി ആക്രമണം; വീട്ടുകാരെ ഭീഷണിപ്പെടുത്തി ഐഫോൺ കവർന്ന സംഘം പിടിയിൽ

തിരുവനന്തപുരത്ത് വീടുകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന സംഘം
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്ന സംഭവത്തിൽ മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം വലിയറത്തലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയോടെ ശ്രീഹരി എന്ന വ്യക്തിയുടെ വീട്ടിലാണ് കവർച്ച നടന്നത്. മൂന്നംഗ സംഘം വീട്ടിൽ അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. വീട്ടുകാരെ ഭീഷണിപ്പെടുത്തിയാണ് ഐഫോൺ കവർന്നത്.

ലിബിൻ, അക്ഷയ്, ആശിഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. എടയ്‌ക്കോടുവെച്ചാണ് നരുവാമൂട് പോലീസ് സംഘത്തെ അറസ്റ്റുചെയ്തത്. പണം കടം നൽകാത്തതിലുള്ള വിരോധം കവർച്ചയ്ക്ക് കാരണമായെന്നാണ് വിവരം.ലിബിൻ പോക്‌സോ ഉൾപ്പെടെ അഞ്ചുകേസുകളിൽ പ്രതിയാണ്. മറ്റൊരു പ്രതിയായ ആശിഷ് പത്തോളം കേസുകളിലും പ്രതിയാണ്. മെഡിക്കൽ കോളേജിൽനിന്ന് മൊബൈൽ ഫോൺ തട്ടിയ കേസിലും ആശിഷ് പ്രതിയാണ്.

Leave a Reply

Your email address will not be published. Required fields are marked *