ഏഴാം ക്ലാസുകാരിയോട് പ്രധാനാധ്യാപകന്റെ ലൈംഗികാതിക്രമം: സർക്കാർ സ്കൂൾ എച്ച്.എമ്മിനെതിരെ പോക്സോ കേസ്

പാലക്കാട്: നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിയിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പ്രധാനാധ്യാപകനെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കഴിഞ്ഞമാസം സ്കൂളിൽ പാഠപുസ്തകം വാങ്ങാനെത്തിയ കുട്ടിയെയാണ് പ്രധാനാധ്യാപകൻ അതിക്രമത്തിന് ഇരയാക്കിയത്.

​മുൻപ് അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും ഈ അധ്യാപകനിൽ നിന്ന് സമാനമായ രീതിയിൽ മോശം പെരുമാറ്റമുണ്ടായിട്ടുണ്ടെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പോലീസാണ് അധ്യാപകനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *