താമരശ്ശേരി: യുവതിയെ ഉള്ളിയേരിയിലെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വിളയാറച്ചാൽ സ്വദേശിനി സൗമ്യ (41) ആണ് മരണപ്പെട്ടത്. വിളയാറച്ചാൽ സ്വദേശികളായ ഡ്രൈവർ മോഹൻ – സീത ദമ്പതികളുടെ മകളാണ് സൗമ്യ. രാജുവാണ് ഭർത്താവ്.
സേവാഭാരതിയുടെ സജീവ പ്രവർത്തകയായി പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയായിരുന്നു സൗമ്യ. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രാഥമിക വിവരശേഖരണവും ഇൻക്വസ്റ്റ് നടപടികളും പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
