അങ്കമാലിയിൽ ബന്ധുക്കളായ യുവതിയും യുവാവും ട്രെയിനിടിച്ച് മരിച്ചനിലയിൽ

അങ്കമാലി: ബന്ധുക്കളായ യുവതിയെയും യുവാവിനെയും അങ്കമാലിയിൽ ട്രെയിനിടിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വളവത്തുങ്കൽ സ്വദേശി വിസ്മയ, കണ്ണനല്ലൂർ സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്.കഴിഞ്ഞ രണ്ടുദിവസമായി ഇരുവരേയും കാണാനില്ലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം

നടത്തിവരുന്നതിനിടെയാണ് ഇന്ന് പുലർച്ചെ 1:45-ഓടെ അങ്കമാലിയിൽ വെച്ച് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തേക്ക് പോയ ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് ഇരുവരേയും റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.വിവരമറിഞ്ഞെത്തിയ പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *