അകലാപ്പുഴയിൽ ബോട്ടിങ്ങിനിടെ പുഴയിലേക്ക് വീണ ഏഴുവയസുകാരൻ മരിച്ചു

കോഴിക്കോട്: അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് പുഴയിലേക്ക് വീണ് ഏഴുവയസുകാരന് ദാരുണാന്ത്യം. ഓമശ്ശേരി സ്വദേശിയാണ് മരിച്ചത്. വൈകുന്നേരം 5.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്.

അകലാപ്പുഴയിൽ ബോട്ടിങ്ങിനായി എത്തിയ സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുട്ടി അപ്രതീക്ഷിതമായി പുഴയിലേക്ക് വീഴുകയായിരുന്നു.

ഉടൻതന്നെ കൂടെയുണ്ടായിരുന്നവർ പുഴയിലേക്ക് ചാടി കുട്ടിയെ കരയ്ക്ക് എത്തിച്ചു. തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *