മയ്യന്നൂരിൽ പോക്‌സോ കേസ് പ്രതിക്ക് വെട്ടേറ്റു

വടകര: മയ്യന്നൂരിൽ പോക്‌സോ കേസ് പ്രതിയായ അറുപതുകാരന് വെട്ടേറ്റു. മയ്യന്നൂർ തട്ടാറത്ത് മീത്തൽ നാസറിനാണ് (60) അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന്​ ഉച്ചയോടെ ഇയാളുടെ വീട്ടിൽവെച്ചായിരുന്നു സംഭവം. കഴുത്തിനും കൈക്കും ആഴത്തിൽ വെട്ടേറ്റ നാസറിനെ ഉടൻതന്നെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോക്‌സോ കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന നാസർ കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്. കേസിലെ അതിജീവിതയുടെ ബന്ധുവാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. സംഭവമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *