തൃശ്ശൂരിൽ അമിതവേഗതയിലെത്തിയ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ: ചേറ്റുപുഴയിൽ സ്കൂട്ടറിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു . പുല്ലഴി റോസ് ഗാർഡൻ സ്ട്രീറ്റ് നമ്പർ മൂന്നിൽ മാങ്കുഴി പരേതനായ സഹദേവന്റെ ഭാര്യ അനിതയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. മനക്കൊടിയിലെ അമ്മവീട്ടിൽ പോയി തിരികെ മടങ്ങിവരുന്നതിനിടെ ചേറ്റുപുഴ കയറ്റത്ത് ഫിസിയോതെറാപ്പി സെന്ററിന് മുന്നിൽ വെച്ചായിരുന്നു അപകടം. തൃശ്ശൂർ-കാഞ്ഞാണി-പാലാഴി റൂട്ടിലോടുന്ന ‘ശ്രേയസ്’ ബസ് അനിത സഞ്ചരിച്ച സ്കൂട്ടറിൽ തട്ടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലേക്ക് വീണ ഇവരുടെ ശരീരത്തിലൂടെ പിൻചക്രം കയറിയിറങ്ങി സംഭവസ്ഥലത്തുതന്നെ മരണം സംഭവിച്ചു.

Leave a Reply

Your email address will not be published. Required fields are marked *