കത്രിക നെഞ്ചിൽ തറച്ചനിലയിൽ; കൊയിലാണ്ടിയിൽ സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ജ്യേഷ്ഠന് കുത്തേറ്റു


കൊയിലാണ്ടി: കുറുവങ്ങാടിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ജ്യേഷ്ഠന് കത്രിക കൊണ്ട് കുത്തേറ്റു. കുറുവങ്ങാട് സ്വദേശി അഫ്സീറിനാണ് (39) ഗുരുതരമായി പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. തർക്കത്തിനിടെ അനുജൻ അഫ്സീറിന്റെ നെഞ്ചിലേക്ക് കത്രിക കുത്തിയിറക്കുകയായിരുന്നു. നെഞ്ചിൽ കത്രിക തറച്ച നിലയിലാണ് അഫ്സീറിനെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്, അടിയന്തര ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കുന്നതിനായി ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *