മെസ്സിയുടെ പേരിലെ തട്ടിപ്പ്: റിപ്പോർട്ടർ ചാനൽ ഓഫീസിലും, ഉടമ ആൻറോ അഗസ്റ്റിൻറെ വീടുകളിലും ഫ്ലാറ്റുകളിലും എസ്ഐടി പരിശോധന; തട്ടിപ്പിൽ കേസെടുത്തു

ആന്റോ അ​ഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.
കൊച്ചി: മെസ്സിയുടെ പേരിലെ തട്ടിപ്പിൽ വ്യാപക പരിശോധനയുമായി എസ്ഐടി. കൊച്ചിയിലും വയനാട്ടിലും വ്യാപക റെയ്ഡ്. ആന്റോ അ​ഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, ജോസ്കുട്ടി അഗസ്റ്റിൻറെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ്, GOTAD കമ്പനി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാല് മണിക്കാണ് പരിശോധന ആരംഭിച്ചത്.

അഞ്ച് വാഹനങ്ങളിലായിട്ടാണ് പൊലീസ് സംഘം എത്തിയത്. എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള എസ്ഐടിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. മെസ്സിയുടെ പേരിലെ തട്ടിപ്പിൽ എസ്ഐടി കേസെടുത്തിട്ടുണ്ട്. കളമശ്ശേരി സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചന, തട്ടിപ്പ്, ഗൂഢാലോചന എന്നിവയിലാണ് കേസെടുത്തിരിക്കുന്നത്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, ആൻറോ അഗസ്റ്റിൻ എന്നിവരെ പ്രതി ചേർത്തു.’

Leave a Reply

Your email address will not be published. Required fields are marked *