വടകര എംഡിഎംഎ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും ആശങ്കയുണ്ടെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ
കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും ആശങ്കയുണ്ടെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ. പ്രതികൾക്ക് ജാമ്യം ലഭിച്ചത് ഗൗരവതരമാണെന്നും പൊലീസ് ഭാഗത്ത് വീഴ്ച വന്നോ എന്ന് പരിശോധിക്കണമെന്നും വിപി ദുൽഖിഫിൽ പറഞ്ഞു. വിഷയം ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. കാഫിർ സ്ക്രീൻഷോട്ട് കേസ് അന്വേഷണം നിലച്ചു. സിപിഎം നേതാവിന്റെ മകനെ ചോദ്യം ചെയ്തതിന് പിന്നാലെ അന്വേഷണം നിലച്ചെന്നും അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിപി ദുൽഖിഫീൽ പറഞ്ഞു.
