കണ്ണൂരിൽ ഒന്നരമാസമായി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം തിരിച്ചറിഞ്ഞു; കായംകുളം സ്വദേശിയെന്ന് സ്ഥിരീകരണം,ബന്ധുക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി

കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. കായംകുളം സ്വദേശി ബാബുവിൻ്റെ മൃതദേഹമാണ് ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മൃതദേഹം തിരിച്ചറിയാത്തതിനാലാണ് ഒന്നര മാസം മോർച്ചറിയിൽ സൂക്ഷിച്ചത്.

ആയിക്കര ഹാർബറിൽ ജൂലായ് ഏഴിനാണ് ബാബുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ, ഇയാളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചുവരികയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കോർപ്പറേഷനും പൊലീസും തമ്മിൽ തർക്കങ്ങളുണ്ടായി. ഇതിനിടെയാണ് ബന്ധുക്കളെത്തി മരിച്ചത് ബാബുവാണെന്ന് തിരിച്ചറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *