താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ പ്ലാന്റ് പൂട്ടും; ധാരണാപത്രം ഒപ്പിട്ട് സമരസമിതിയും മാനേജ്‌മെന്റും

താമരശ്ശേരി: വിവാദമായ താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്കരണ കേന്ദ്രം പൂട്ടാൻ ധാരണയായി. കമ്പനിയുടെ ഉടമകളിൽ നിന്ന് ഇതുസംബന്ധിച്ച് ഉറപ്പു ലഭിച്ചുവെന്നും ധാരണാപത്രം ഒപ്പിട്ടുവെന്നും സമരസമിതി അറിയിച്ചു. മാർച്ച് 31നകം പ്രവർത്തനം അവസാനിപ്പിക്കാനാണ് ധാരണ. കേസുകൾ പിൻവലിക്കാനും ധാരണാ പത്രത്തിൽ പറയുന്നുണ്ട്.

നിലവിലെ പ്ലാന്റിന്റെ പ്രവർത്തനം പൂർണ്ണമായും അവസാനിപ്പിച്ച് 2027 മാർച്ച് 31ന് പ്ലാന്റ് ഡിസ്മാന്റിൽ ചെയ്യും. അതിനുശേഷം നിലവിലെ സ്ഥലത്ത് പ്ലാന്റ് പ്രവർത്തിക്കുന്നതല്ല. മാറ്റി സ്ഥാപിക്കുന്നത് വരെ നിലവിലെ പ്ലാന്റ് താത്കാലികമായി തുറന്നു പ്രവർത്തിക്കും. ഫ്രഷ്കട്ട് ഡിഎൽഎഫ്എംസി അനുവദിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്ന് 25 ടൺ പ്രതിദിന പരിധിയിൽ മാത്രം മാലിന്യം ശേഖരിച്ച് സ്ഥാപനം താത്കാലികമായി പ്രവർത്തിപ്പിക്കും. ദുർഗന്ധം ഉണ്ടാകാതിരിക്കാനുള്ള നടപടികൾ പ്ലാന്റ് അധികൃതർ ഉറപ്പു വരുത്തുമെന്നും ധാരണാ പത്രത്തിൽ പറയുന്നുണ്ട്.

ഗുരുതരമായ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്നുവെന്ന കണ്ടെത്തലിന്റേയും നിരന്തര പരാതികളുടേയും അടിസ്ഥാനത്തിൽ ‘ഫ്രഷ്‌കട്ട് ഓർഗാനിക് പ്രൊഡക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്വകാര്യ കോഴിയറവുമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചുപൂട്ടാൻ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ഒത്തു തീർപ്പ് ശ്രമം ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *