ഇടുക്കി: സംസ്ഥാന സ്‌കൂൾ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിന് സിപിഐഎം നിർമ്മിച്ചു നൽകുന്ന വീട് യാഥാർത്ഥ്യമായിരിക്കുകയാണ്. ഇന്ന് ഇടുക്കി കാൽവരിമൗണ്ടിൽ നടക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീടിന്റെ താക്കോൽ കൈമാറും. നേടിയെടുക്കുന്ന അംഗീകാരങ്ങൾ സൂക്ഷിച്ചു വയ്ക്കാൻ അടച്ചുറപ്പുള്ള വീട് എന്ന ദേവനന്ദയുടെ സ്വപ്നമാണ് പൂവണിയുന്നത്.
38 വർഷത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ റെക്കോർഡ് മറികടന്നായിരുന്നു ദേവപ്രിയ സ്‌കൂൾ കായികമേളയിൽ വേഗറാണിയായത്. അപ്പോഴും തനിക്ക് ലഭിക്കുന്ന അംഗീകാരങ്ങൾ സൂക്ഷിച്ചുവെക്കാൻ അടച്ചുറപ്പുള്ള ഒരു വീട് ഉണ്ടായിരുന്നില്ല. അതുവരെ കവറുകളിലും ചാക്കുകളിലുമായിരുന്നു ദേവപ്രിയയുടെ അംഗീകാരങ്ങൾ സൂക്ഷിച്ചിരുന്നത്. ദേവനന്ദയുടെ നിസ്സഹായാവസ്ഥ കണ്ട സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് ആണ് സ്വപ്നഭവനം എന്ന പ്രഖ്യാപനം നടത്തിയത്. പിന്നാലെ സിപിഐഎം ഇടുക്കി ജില്ലാ നേതൃത്വം ഇടപെട്ടു.
സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് സ്വപ്നഭവനം നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപനം നടത്തിയത്. പത്തുമാസം കൊണ്ടാണ് സിപിഐഎം പ്രഖ്യാപിച്ച ഭവനം പൂർത്തിയായിരിക്കുകയാണ്. നാലു മുറികൾ ഉള്ള ദേവപ്രിയയുടെയും കുടുംബത്തിന്റെയും ദേവഭവനത്തിന്റെ താക്കോൽ ഇന്ന് പ്രതിപക്ഷ നേതാവ് ദേവപ്രിയയ്ക്ക് കൈമാറും. ഇനി അംഗീകാരങ്ങൾ ഓരോന്നായി നേടിയെടുക്കാം. അതൊക്കെ സൂക്ഷിച്ചു വയ്ക്കാൻ ഇവിടെ സുരക്ഷിതമായ ഒരു ഭവനം ഉയർന്നു കഴിഞ്ഞു.

വലിയ ആവേശത്തോടെയാണ് പാർട്ടി സഖാക്കൾ പ്രഖ്യാപനം ഏറ്റെടുത്തതെന്ന് സി വി വർഗീസ് പറഞ്ഞു. ബിരിയാണി ചലഞ്ചിലൂടെയും ആക്രിപെറുക്കിയും ജോലി ചെയ്തും ഡിവൈഎഫ്‌ഐക്കാരും മഹിളാ അസോസിയേഷനും കർഷക സംഘവും മറ്റുപാർട്ടി സഖാക്കളും ഒരുമിച്ചാണ് വീട് നിർമ്മിച്ചത്. ഫർണ്ണിച്ചറും നൽകി. കായിക രംഗത്താണ് രണ്ട് കുട്ടികളും മികവ് പുലർത്തുന്നത്. ഇത് ഗ്രാമത്തിന്റെ ഉത്സവമായി മാറി. 11 മണിക്ക് പിണറായി വിജയൻ താക്കോൽ കൈമാറും എന്നും സി വി വർഗീസ് കൂട്ടിച്ചേർത്തു. താൻ കരുതിയതിനേക്കാളും വലിയ വീട് ആണ് സിപിഐഎം ഒരുക്കി നൽകിയതെന്നും ഇത്ര പെട്ടെന്ന് വീടൊരുങ്ങുമെന്ന് പ്രതീക്ഷിച്ചില്ലെന്നും വർഗീസ് സഖാവിന് നന്ദിയെന്നും ദേവനന്ദ പ്രതികരിച്ചു.
