വിവാഹബന്ധം വേർപെടുത്താതെ ഭർത്താവിന്റെ രണ്ടാം വിവാഹം; തൃശൂരിൽ ഭർതൃവീടിന് മുന്നിൽ ഡോക്ടറുടെ ഒറ്റയാൾ സമരം;

തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. തൃശൂർ എടക്കഴിയൂർ സ്വദേശി ഡോ. ഐഷയാണ് 14 ദിവസമായി ഭർതൃ വീടിനു മുന്നിൽ സമരം ഇരിക്കുന്നത്. വിവാഹ ബന്ധം നിയമപരമായി വേർപ്പെടുത്താതെ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചതിലാണ് ഡോക്ടറുടെ പ്രതിഷേധം. സ്വർണവും പണവും തട്ടിയെന്നും പരാതിയുണ്ട്. എന്നാൽ, ഭാര്യ വിവാഹമോചനത്തിന് തയ്യാറായിരുന്നില്ലെന്നാണ് ഡോ. അലിയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *