തച്ചമ്പാറ: വീട്ടിലെ കുളിമുറിയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പൊന്നങ്കോട് പാലക്കണിവീട്ടിൽ റഷീദ്-സാബിറ ദമ്പതിമാരുടെ മകൾ റിദ ഫാത്തിമയാണ് (16) മരിച്ചത്. തച്ചമ്പാറ ദേശബന്ധു സ്കൂളിലെ വിദ്യാർഥിനിയാണ്.

ബുധനാഴ്ച ഉച്ചയ്‌ക്ക് 12.30-ഓടെ വീടിനോടുചേർന്നുള്ള പുറത്തെ കുളിമുറിയിലാണ് സംഭവം. കുളിക്കാനായി കയറിയ പെൺകുട്ടി ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ച് ചെന്നപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
