വടകര മേപ്പയിൽ സ്വദേശിയായ ഹെൽത്ത്‌ ഇൻസ്‌പെക്ടർ കണ്ണൂരിൽ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: ചൊക്ലി ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. വടകര മേപ്പയിൽ സ്വദേശിയായ ദീപ ലേഖ (51) ആണ് മരിച്ചത്. പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീപ ലേഖയെ പിണറായിയിലേക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *