നിലമ്പൂർ: സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ബക്കറ്റിൽ നവജാതശിശുവിനെ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. ബക്കറ്റിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ നവജാതശിശു മരിച്ചു. ചാലിയാർ സ്വദേശിനിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിച്ചുപോയത്.

കടുത്ത വയറുവേദനയെ തുടർന്ന് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എന്നാൽ ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനെ തുടർന്ന് ഇയാളെ മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. ഇതിനിടയിൽ ശുചിമുറിയിൽ പ്രസവിച്ച യുവതി കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച് അവിടെനിന്ന് കടന്നുകളയുകയായിരുന്നു.
ഇന്ന് രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് ബക്കറ്റിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് നിലമ്പൂർ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു.
