കോഴിക്കോട്: വീടിനുള്ളിൽ ചോരയിൽ കുളിച്ച നിലയിൽ യുവാവിന്റെ മൃതദേഹം. കോഴിക്കോട് പാളയത്താണ് സംഭവം. പാളയം പുതിയ കോവിലകം പറമ്പ് നഗർ സ്വദേശി ബിജുവാണ് മരിച്ചത്. സാധാരണ ബിജു കിടന്നുറങ്ങാറുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
പുലർച്ചെ 3 മണിയോടെ പാല് കറക്കുന്നതിനായി ബിജുവിനെ വിളിച്ചുണർത്താൻ പോയ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴുത്തിൽ ഉൾപ്പടെ വെട്ടേറ്റ പാടുണ്ടായിരുന്നു. താഴെ രക്തം തളം കെട്ടിയ നിലയിലായിരുന്നു. പരിസരത്ത് ലഹരി സംഘങ്ങൾ സജീവമാണെന്നും ഇവരെയാണ് തങ്ങൾക്ക് സംശയമെന്നും ബിജുവിന്റെ അമ്മ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
