കൊച്ചി: വ്യാജ രേഖ ചമച്ചുള്ള അവയവക്കച്ചവട കേസിൽ ലേക്‌ഷോർ ആശുപത്രിയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജോൺ അലക്‌സാണ്ടർ, ശ്രീജ പിള്ള എന്നീ ഡോക്ടർമാരെയാണ് കൊച്ചിയിലെ ഇ ഡി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നത്.
ലേക്‌ഷോർ എംഡി എസ് കെ അബ്ദുള്ളയെ അടക്കം നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. റെയ്ഡുകൾക്ക് പിന്നാലെയായിരുന്നു ഇ ഡി നടപടി. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ലേക്‌ഷോർ ആശുപത്രി അധികൃതരുടെ മൊഴികളിൽ വ്യക്തതയില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ആശുപത്രി എംഡിയേയും ഡോക്ടർമാരേയും വീണ്ടും ചോദ്യം ചെയ്യുമെന്നും ഇ ഡി അറിയിച്ചിരുന്നു.
കാസർകോട് സ്വദേശിയായ മുഹമ്മദ് നജീബിന്റെ നേതൃത്വത്തിലുള്ള അവയവ കച്ചവട റാക്കറ്റിന് സംസ്ഥാനത്തെ ചില സ്വകാര്യ ആശുപത്രികളുമായി ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇ ഡി, ഇസിഐആർ രജിസ്റ്റർ ചെയ്ത് റാക്കറ്റിന്റെ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച പരിശോധനകളിലേക്ക് കടന്നത്.
ആശുപത്രികളിൽ നിയമവിരുദ്ധ അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുണ്ടെന്നും അവയവ ദാതാവിനെയും സ്വീകർത്താവിനെയും ആശുപത്രിയിൽ എത്തിച്ച് ഓരോ തവണ പരിശോധന നടത്തുമ്പോഴും റാക്കറ്റിന് ആശുപത്രികളിൽ നിന്ന് കമ്മീഷൻ ലഭിച്ചിട്ടുണ്ടെന്നുമാണ് ഇ ഡിയുടെ കണ്ടെത്തൽ. റാക്കറ്റുമായി ആശുപത്രികൾ നടത്തിയ സാമ്പത്തിക ഇടപാടിന്റെ വിവരങ്ങൾ അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മാനേജ്‌മെന്റും ഇ ഡി അന്വേഷണ പരിധിയിൽ വന്നിട്ടുണ്ട്. മാനേജ്മെന്റ് അംഗങ്ങൾക്കും ഡോക്ടർമാർക്കും സമൻസ് നൽകി. അവയവ കച്ചവട റാക്കറ്റുമായുള്ള ഇടപാടുകളിലാണ് പരിശോധന നടക്കുന്നത്.