വടകരയിൽ മധ്യവയസ്കൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

വടകര: പതിയാരക്കരയിൽ മധ്യവയസ്കനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടകര ബീച്ച് പോസ്റ്റിന് സമീപം പുത്തൻപുരയിൽ മഹമ്മൂദിന്റെ മകൻ നൗഷാദ് (49) ആണ് മരണപ്പെട്ടത്.

പതിയാരക്കര മാങ്ങിൽകയ്യിലുള്ള വീടിന്റെ കിടപ്പുമുറിയിലെ സീലിങ് ഫാനിൽ പ്ലാസ്റ്റിക് കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് ഇന്ന് രാവിലെ നൗഷാദിനെ കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിക്കും ഇന്ന് പുലർച്ചെ ആറേകാലിനും ഇടയിലാണ് സംഭവം നടന്നതെന്നാണ് നിഗമനം. ഇയാൾ കുറച്ചുദിവസങ്ങളായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഉടൻ തന്നെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

Your email address will not be published. Required fields are marked *