ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയതിന് പ്ലസ് ടുക്കാരുടെ ‘വിലക്ക്’; വിദ്യാർഥികൾ തമ്മിൽ തർക്കം പ്ലസ് വൺ വിദ്യാർഥിക്ക് മർദനം

തിരുവനന്തപുരം: നഗരൂർ കൊടുവഴന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് പരിക്ക്. കിളിമാനൂർ സ്വദേശിയായ പ്ലസ് വൺ വിദ്യാർഥിക്കാണ് പരിക്കേറ്റത്. വിദ്യാർഥികൾ പുതിയതായി ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. തിങ്കളാഴ്ച സ്കൂളിന് പുറത്തുവെച്ചായിരുന്നു സംഭവം.

പ്ലസ് വൺ വിദ്യാർഥികൾ ഇൻസ്റ്റാഗ്രാം പേജ് തുടങ്ങുന്നത് പ്ലസ് ടു വിദ്യാർഥികൾ വിലക്കിയതാണ് സംഘർഷത്തിന് കാരണം. മർദനമേറ്റ വിദ്യാർഥിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം രക്ഷാകർത്താക്കളോടൊപ്പം അയച്ചു.

സംഭവത്തിൽ നഗരൂർ പോലീസിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർ വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *