പ്രവാസിയുടെ ജോലി നഷ്ടമായി, നാട്ടിലെത്തിയതിന് പിന്നാലെ കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു, രണ്ട് പേർ ഗുരുതരാവസ്ഥയിൽ

തൃശൂർ: കുന്നംകുളത്ത് ജീവനൊടുക്കാൻ ശ്രമിച്ച കുടുംബത്തിലെ രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്നംകുളം പഴഞ്ഞിയിലാണ് സംഭവം. ഗൃഹനാഥൻ സിബി, മകൾ അലീന(19) എന്നിവരാണ് മരിച്ചത്.

പ്രവാസിയായ സിബി ഇന്നലെയാണ് നാട്ടിലെത്തിയത്. പിന്നാലെയായിരുന്നു കൂട്ട ആത്മഹത്യാശ്രമം. ജോലി നഷ്ടപ്പെട്ടാണ് സിബി നാട്ടിലെത്തിയതെന്നാണ് വിവരം. മറ്റ് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സിബിയുടെ മറ്റൊരു മകനാണ് ആത്മഹത്യാവിവരം പൊലീസിൽ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *