പുറമേരിയിൽ വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

പുറമേരി: അനധികൃതമായി വിദേശമദ്യം കൈവശം വെച്ച് വിൽപ്പന നടത്തിയ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. മുതുവടത്തൂർ കാട്ടിൽ വീട്ടിൽ ജിതേഷിനെയാണ് (39) വടകര എക്‌സൈസ് സർക്കിൾ സംഘം അറസ്റ്റ് ചെയ്തത്.
കുനിങ്ങാട് നിന്ന് തണ്ണീർപന്തലിലേക്ക് പോകുന്ന റോഡിൽ വെച്ചാണ് 2.5 ലിറ്റർ വിദേശമദ്യവുമായി ഇയാൾ പിടിയിലാകുന്നത്. എക്‌സൈസ് വടകര സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ എൻ.എ. ഉനൈസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിരുദ്ധ്, മുസ്ബിൻ, ഡ്രൈവർ പ്രജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *