പാലക്കാട്: ആശുപത്രി മാലിന്യവുമായി പോവുകയായിരുന്ന ലോറി ഇടിച്ചുകയറി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂർ ഒമ്പതാം മൈയിലാണ് സംഭവം നടന്നത്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാംവർഷ ബിസിഎ വിദ്യാർത്ഥിയും പാലക്കാട് പറക്കുളം സ്വദേശിയുമായ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. മൂന്ന് വിദ്യാർത്ഥിക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഈ വിദ്യാർത്ഥിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. നടന്നുപോകുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് ലോറി ഇടിച്ചുകയറിയത്. ഉടൻ തന്നെ വിദ്യാർത്ഥികളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയായിരുന്നു മുഹമ്മദ് ഫർഹാൻ മരിച്ചത്. ലോറി ഇടിച്ച് പ്രദേശവാസിയായ വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്.
