അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഗർഭ സംശയത്തെച്ചൊല്ലിയുള്ള തർക്കം; പ്രതിയുടെ വെളിപ്പെടുത്തൽ

പാലക്കാട്: അട്ടപ്പാടി ഇരട്ടക്കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 35കാരിയെയും നാല് വയസുള്ള കുഞ്ഞിനേയും കൊന്നതിന്റെ കാരണം വെളിപ്പെടുത്തി പ്രതി പ്രൊവത് ദാസ്. യുവതി ഗർഭിണിയാണെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ഇതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്താണ് പ്രതി പ്രോവിത് ദാസ്.

പശ്ചിമ ബംഗാളിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. കൊല്ലപ്പെട്ട പ്രോണിതയുടെ ഭർത്താവ് മംഗലാപുരത്തെക്ക് ജോലിക്ക് പോയപ്പോൾ പ്രതി യുവതിയെയും കുഞ്ഞിനേയും കൂട്ടി കേരളത്തിലേക്ക് വരികയായിരുന്നു. കോട്ടത്തറ ആശുപത്രിയിൽ യുവതി ഗർഭിണിയാണോ എന്നറിയാൻ പരിശോധന നടത്തിയിരുന്നു. പരിശോധന ഫലം വാങ്ങാതെ ഇരുവരും മടങ്ങിപ്പോയി. ഇതിന് ശേഷമാണ് ഇരുവരും തമ്മിൽ തർക്കമായത്. ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. അമ്മയെ കഴുത്തറുത്ത് കൊല്ലുന്നത് കണ്ടുനിന്ന കുഞ്ഞിനെ പ്രതി കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *