ആലപ്പുഴ തീരദേശ റെയിൽപാതയിൽ കോഴിക്കോട് സ്വദേശിനിയായ 25-കാരി ട്രെയിനിൽ നിന്ന് വീണു മരിച്ചു

അരൂർ: ആലപ്പുഴ തീരദേശ റെയിൽപാതയിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. കോഴിക്കോട് ഒളവണ്ണ പുൽപ്പറമ്പിൽ കൃഷ്ണന്റെ മകൾ സ്നേഹ കൃഷ്ണൻ (25) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

അരൂരിനും തുറവൂരിനും ഇടയിലുള്ള എഴുപുന്ന ശ്രീനാരായണപുരം ലെവൽ ക്രോസിന് തെക്കുഭാഗത്തെ വളവിലാണ് മൃതദേഹം കണ്ടെത്തിയത്. ഓടുന്ന തീവണ്ടിയിൽ നിന്ന് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, തിങ്കളാഴ്ച അപകടമുണ്ടായ ഇതേസ്ഥലത്തു തന്നെയാണ് രണ്ടു ദിവസം മുമ്പ് മറ്റൊരു ട്രെയിൻ അപകടവും നടന്നത്. മാവേലി എക്സ്പ്രസിൽ നിന്ന് വീണ് തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അബ്ദുൾ ഹമീദിന് (37) ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാൾ നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *