വി ഡി സതീശനെ പണ്ട് ഒരു ആവശ്യത്തിനായി സമീപിച്ചപ്പോൾ അതിൽ ആത്മാർഥത കാണിച്ചില്ലെന്ന് മുൻ കെ എസ്‌ യു നേതാവിന്റെ അനുഭവക്കുറിപ്പ്

ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ കെഎസ്‌യുവിൽ പടയൊരുക്കം. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴുള്ള ഒരു അനുഭവം പങ്കുവച്ച് മുൻ കെഎസ്‌യു ഭാരവാഹി വി ഡി സതീശനെതിരെ വിമർശനം കടുപ്പിക്കുകയാണ്. തൊടുപുഴ കോർപ്പറേറ്റീവ് ലോ കോളേജ് മുൻ ഭാരവാഹി അഡ്വ.റൊസാരിയോ ടോമിന്റേതാണ് പ്രതികരണം. വി ഡി സതീശൻ യുഡിഎഫ് പ്രവർത്തകർക്ക് എത്ര വില കൊടുക്കുന്നുവെന്ന് കെഎസ്‌യുക്കാർക്ക് പണ്ടേ അറിയാമെന്ന് ചൂണ്ടിക്കാട്ടിയാണ് ഫേസ്ബുക് പോസ്റ്റ്.

സർക്കാർ പ്ലീഡർ നിയമനത്തിലുൾപ്പെടെ കെഎസ്‌യു വലിയ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ വിഷയത്തിൽ കെഎസ്‌യു യൂണിറ്റ് കമ്മിറ്റിക്ക് എന്ത് കാര്യമെന്നാണ് മുഖ്യമന്ത്രി വി ഡി സതീശൻ ചോദിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് അഡ്വ. റൊസാരിയോയുടെ പോസ്റ്റ് വന്നിരിക്കുന്നത്. കെഎസ്‌യു പ്രവർത്തകരെ സസ്‌പെൻഡ് ചെയ്ത സമയത്ത് പ്രശ്‌നപരിഹാരത്തിന് വി ഡി സതീശൻ ആത്മാർഥതയോടെ ഇടപെട്ടില്ലെന്ന ഒരു അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്.

വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കുമ്പോൾ ഒരു സമരത്തിന്റെ പേരിൽ കെഎസ്‌യു പ്രവർത്തകരെ 14 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തു. വി ഡി സതീശൻ പ്രിൻസിപ്പലിനെ വിളിച്ചെങ്കിലും മാനേജ്‌മെന്റ് ഒരു തുടർ നടപടിയും എടുത്തില്ല. പിന്നീട് പ്രാദേശിക നേതൃത്വം ശക്തമായി ഇടപെട്ടപ്പോഴാണ് പ്രശ്‌നം പരിഹരിച്ചത്. പ്രശ്‌നം തീർക്കാനുള്ള ആത്മാർഥമായ ഇടപെടലിനേക്കാൾ ഞാൻ ശ്രമിച്ചു എന്ന് കാണിക്കാനുള്ള ഔപചാരിക ഫോൺ കോൾ മാത്രമാണ് വി ഡി സതീശൻ ചെയ്തതെന്നും പോസ്റ്റിലൂടെ റൊസാരിയോ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *