തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ തന്റെ നിലപാടിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. താൻ വിമർശനത്തിന് അതീതനല്ല. തനിക്കെതിരായ വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. വിമർശകരുടെ ഭാഷ കാര്യമാക്കുന്നില്ലെന്നും അത് പൊതുസമൂഹം വിലയിരുത്തട്ടെയെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കാന്തപുരത്തിൻറെ സ്ത്രീ വിരുദ്ധ പരാമർശത്തെ വിമർശിച്ച മുഖ്യമന്ത്രി വി ഡി സതീശനെ കടന്നാക്രമിച്ച് എ പി സുന്നി വിഭാഗം. സിറാജ് പത്രത്തിലാണ് എസ്വൈഎസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ ലേഖനം. ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കേണ്ടിയിരുന്നു. ഭരണാധികാരികളുടെ വിമർശന ശൈലി കാന്തപുരത്തിൻറെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചെന്നും മുഖ്യമന്ത്രിയുടെ പേര് പറയാതെ എസ്വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വിമർശിക്കുന്നു. ഭരണാധികാരികളുടെ വിമർശന ശൈലി കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചുവെന്നും ലേഖനത്തിൽ പറയുന്നു. വിഷയത്തിൽ പിണറായിയും കെ സി വേണുഗോപാലും, തിരുവഞ്ചൂരും കൈക്കൊട്ട നിലപാടിനെയും ലേഖനം പ്രശംസിക്കുന്നുണ്ട്. ഇന്നലെ കാന്തപുരത്തെ വിമർശിച്ച സിപിഎം നേതാക്കളെ കടന്നാക്രമിച്ചും റഹ്മത്തുള്ള സഖാഫി എളമരം സിറാജിൽ ലേഖനം എഴുതിയിരുന്നു.
